Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Beverage Outlet

തൈക്കാട്ടുശേരിയിൽ ബിവറേജ് ഔട്ട്‌ലെറ്റിന് മുന്നിൽ ഗുണ്ടാ ആക്രമണം; വ​യോ​ധി​ക​ന് ക്രൂരമർദനം

ആ​ല​പ്പു​ഴ: തൈ​ക്കാ​ട്ടു​ശേ​രി ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റി​ന് മു​ന്നി​ൽ മ​ദ്യം വാ​ങ്ങാ​നെ​ത്തി​യ വ​യോ​ധി​ക​നെ ഗു​ണ്ടാ​സം​ഘം ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ചു. ഔ​ട്ട്‌​ലെ​റ്റി​ൽ ക്യൂ ​നി​ന്നി​രു​ന്ന മറ്റുള്ളവർ നോ​ക്കി​നി​ൽ​ക്കെ​യാ​യി​രു​ന്നു സം​ഭ​വം. യു​വാ​ക്ക​ളു​ടെ സം​ഘം വ​യോ​ധി​ക​നെ പ​ര​സ്യ​മാ​യി മ​ർ​ദ്ദി​ക്കു​ക​യും അ​പ​മാ​നി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.

ഔ​ട്ട്‌​ലെ​റ്റി​ലെ​ത്തു​ന്ന​വ​രി​ൽ നി​ന്ന് സം​ഘം സ്ഥി​ര​മാ​യി ഗു​ണ്ടാ​പ്പി​രി​വ് ഈ​ടാ​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. പ​ണം ന​ൽ​കാ​ൻ ത​യാ​റാ​കാ​ത്ത​വ​രെ​യും ചോ​ദ്യം ചെ​യ്യു​ന്ന​വ​രെ​യും ല​ക്ഷ്യ​മി​ട്ട് ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത് ഇ​വി​ടെ പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.

ഇ​വ​രു​ടെ ശ​ല്യം കാ​ര​ണം സാ​ധാ​ര​ണ​ക്കാ​രാ​യ ആ​ളു​ക​ൾ ക​ടു​ത്ത ഭ​യ​ത്തോ​ടെ​യാ​ണ് ഇ​വി​ടേ​യ്ക്ക് എ​ത്തു​ന്ന​ത്. പ്ര​ദേ​ശ​ത്ത് പോ​ലീ​സി​ന്‍റെ ശ​ക്ത​മാ​യ നി​രീ​ക്ഷ​ണം വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Latest News

Corehub Up